ഔറേയ: ഉത്തര്‍പ്രദേശിലെ ഔറേയയില്‍ ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 24 മരണം.
ശനിയാഴ്ച പുലര്‍ച്ചെ 3.30യോടെയുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. രാജസ്ഥാനില്‍ നിന്നും ഉത്തര്‍പ്രദേശിലേക്ക് മടങ്ങുകയായിരുന്ന കുടിയേറ്റ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.
ഇരുലോറികളും അതിവേഗത്തില്‍ വന്നതാണ് അപകടത്തിനു കാരണം എന്നാണ് വിലയിരുത്തല്‍. ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ സ്വദേശികളാണ് ലോറിയിലുണ്ടായിരുന്നത്.
കുടിയേറ്റ തൊഴിലാളികള്‍ കാല്‍നടയായും മറ്റും നാടുകളിലേക്ക് മടങ്ങുന്ന പ്രവണത ഒഴിവാക്കണമെന്ന് അഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
യുഎഇയുടെ ആദരം, കേരളത്തിന് അഭിമാനം; ഗോള്‍ഡന്‍ വിസ നേടി മലയാളി ഡോക്ടര്‍
എന്നാല്‍, രാജ്യത്തിന്റെ പലഭാഗത്ത് നിന്നും കുടിയേറ്റ തൊഴിലാളികള്‍ ഇപ്പോഴും നാടുകളിലേക്ക് മടങ്ങുകയാണ്.
കുടിയേറ്റ തൊഴിലാളികളെ തടയാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും സുപ്രീംകോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ട്രെയിന്‍, ബസ് സര്‍വീസുകള്‍ ആരംഭിച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.